 
തിരുവല്ല : ശിവഗിരി തീർത്ഥാടന സമ്മേളന വേദിയിൽ ഉയർത്താനുള്ള പീതപതാകയുമായി കോട്ടയം നാഗമ്പടം ക്ഷേത്ര സന്നിധിയിൽ നിന്ന് കോട്ടയം യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ ക്യാപ്റ്റനായിട്ടുള ഘോഷയാത്രക്ക് എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ ഭാരവാഹികൾ ചേർന്ന് സ്വീകരണം നൽകി. എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി പി.എസ് വിജയൻ, യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി. ബിജു, യൂണിയൻ കൗൺസിലർമാരായ ബിജു മേത്താനം, രാജേഷ് മേപ്രാൽ, സരസൻ ഓതറ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ കെ.കെ.രവി, കെ.എൻ. രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.