കൊടുമൺ : പബ്ലിക്ക് ലൈബ്രറി വയണക്കുന്ന് അങ്ങാടിയ്ക്കൽ സഹൃദയ കലാകായിക സമിതിയുടെ 41-ാമത് വാർഷിക പരിപാടികൾ ആരംഭിച്ചു. ഇന്ന് രാത്രി 8ന് സഹൃദയ ഫെസ്റ്റ് നടക്കും. നാളെ രാത്രി 7ന് വാർഷിക സമ്മേളനവും അനുമോദനവും നടക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ സമ്മേളനം ഉദ്ഘാടനം ചെയ്യും. ക്ലബ് രക്ഷാധികാരി പി.കെ പ്രഭാകരൻ അദ്ധ്യക്ഷത വഹിക്കും. കൊടുമൺ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യാദേവി പുതുവത്സര സന്ദേശം നൽകും. പുനലൂർ എസ്.ഐ പി. കൃഷ്ണ കുമാർ അവാർഡ് വിതരണം നടത്തും. അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ ജേ. സെക്രട്ടറി എൻ.ആർ പ്രസാദ് ചികിത്സാ ധനസഹായ വിതരണം നിർവഹിക്കും. വാ‌ർഡ് മെമ്പർ ജിതേഷ് കുമാർ രാജേന്ദ്രൻ, ക്ലബ് സെക്രട്ടറി ബിജു കോയിക്കലേത്ത്, വനിത വേദി കൺവീനർ ബൈജ ശ്യാം, സഹൃദയപ്രസിഡന്റ് പ്രിൻസ് പ്രകാശ്, ഗ്രന്ഥശാല സെക്രട്ടറി ജെ. ശ്യാം എന്നിവർ സംസാരിക്കും.