
പന്തളം : പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ വയോജനസംഗമം ഫോക് ലോർ അക്കാദമി അംഗം അഡ്വ.സുരേഷ്‌സോമ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റാഹേൽ, സ്ഥിരം സമിതി ചെയർമാൻമാരായ വി.പി.വിദ്യാധരപ്പണിക്കർ, പ്രിയാ ജ്യോതികുമാർ, എൻ.കെ.ശ്രീകുമാർ, അംഗങ്ങളായ ശ്രീവിദ്യ, പൊന്നമ്മ വർഗീസ്, കുടുംബശ്രീ ചെയർപേഴ്‌സൺ രാജി പ്രസാദ്, സെക്രട്ടറി സി.എസ്.കൃഷ്ണകുമാർ, സൂപ്പർവൈസർ സബിത, അങ്കണവാടി വർക്കർമാർ എന്നിവർ പങ്കെടുത്തു. വയോജനങ്ങൾ കലാപരിപാടികൾ നടത്തി.