മാന്നാർ: കുരട്ടിക്കാട് നാഷണൽ ഗ്രന്ഥശാലയുടേയും ശ്രീമൂകാംബിക കലാക്ഷേത്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 'ശ്രീമൂകാംബിക കലാക്ഷേത്രം' വാർഷികാഘോഷം നടത്തി. സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഡോ.എൽ.ശ്രീരഞ്ജിനി രചിച്ച 'റൈറ്റിംഗ് ഓൺ എമ്പേഴ്സ്' ഇംഗ്ലീഷ് കവിതാ സമാഹാരം നാഷണൽ ഗ്രന്ഥശാല സെക്രട്ടറി എൽ.പി. സത്യപ്രകാശിന് നൽകി മന്ത്രി പ്രകാശനം ചെയ്തു. മിലൻ 21 ചെയർമാൻ പി.എം.എ. ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ഭാഷാപഠനകേന്ദ്രം സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ, പി.എൻ.ശെൽവരാജൻ, ഡോ.ഗോപിനാഥക്കുറുപ്പ്, കെ.ശശിധരക്കുറുപ്പ്, മോഹൻ ദാമോദർ, രവി പാണ്ടനാട്, കെ.കുഞ്ഞുകുഞ്ഞ്, സി.എ.ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളും അദ്ധ്യാപകരും അവതരിപ്പിച്ച വിവിധ കലാപരിപാടികളും, ചിത്രപ്രദർശനവും നടന്നു.