spl-sch
സംസ്ഥാന സ്പെഷ്യൽ സ്കൂൾ കായികമേളയീൽ മെഡലുകൾ നേടിയ ചെങ്ങന്നൂർ ലില്ലി ലയൺസ് സ്കൂൾ വിദ്യാർത്ഥികൾ പരിശീലകരായ കെ വി ഷിബി, വി എക്സ് മഞ്ജു എന്നിവരോടൊപ്പം

ചെങ്ങന്നൂർ : കോഴിക്കോട് ഒളിമ്പ്യൻ റഹ്മാൻ ഗ്രൗണ്ടിൽ വച്ച് ഡിസംബർ 27,​ 28,​ 29,​ തീയതികളിൽ നടന്ന സംസ്ഥാന സ്പെഷ്യൽ ഒളിമ്പിക്സ് കായികമേളയിൽ ചെങ്ങന്നൂർ ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂൾ ആൻഡ് വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിലെ വിദ്യാർത്ഥികൾ വിവിധ മത്സരയിനങ്ങളിൽ 12 മെഡലുകൾ നേടി. അയ്യായിരത്തോളം ഭിന്നശേഷി വിദ്യാർത്ഥികൾ പങ്കെടുത്ത കായിക മേളയിൽ ലില്ലി സ്കൂളിനെ പ്രതിനിധീകരിച്ച് ഏഴ് വിദ്യാർത്ഥികൾ പങ്കെടുത്തു. 50, 100, 200 മീറ്റർ ഓട്ടത്തിലും, ഷോട്ട്പുട്ടിലുമായാണ്12 മെഡലുകൾ നേടിയത്. ആൽബിൻ ജോർജ് , ആർ രാഹുൽ, വിജയ് ഡാനിയൽ, ആശിഷ് സുധീഷ് , സി കെ ശരത് , നിഖിൽ ഫിലിപ്പ്, ആർ സച്ചിൻ എന്നിവരാണ് ജേതാക്കളായത്. ലില്ലിയിലെ കായിക പരിശീലകൻ കെ.വി ഷിബി , തെറാപ്പിസ്റ്റ് വി.എക്സ് മഞ്ജു എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ പങ്കെടുത്തത്.