 
ചെങ്ങന്നൂർ: - അഖില ഭാരതീയ പൂർവ സൈനിക് സേവാ പരിഷത്ത് തിരുവൻവണ്ടൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൈനിക കുടുംബ സംഗമത്തോടൊപ്പം ക്രിസ്മസ് പുതുവത്സര ആഘോഷവും നടത്തി. ധീര ജവാൻമാരുടെ സ്മൃതി മണ്ഡപത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.തിരുവൻവണ്ടൂർ സെന്റ് ഫ്രാൻസിസ് മലങ്കര ക്നാനായ കത്തോലിക് ദേവാലയ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് പിജി ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി നന്ദകുമാർ സ്വാഗതം പറഞ്ഞു. ബ്രിഗേഡിയർ (റിട്ട:) സന്ദീപ് കുമാർ (വി എസ് എം) ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ബി.രാജഗോപാലൻ നായർ മുഖ്യ പ്രഭാഷണം നടത്തി. കേണൽ (റിട്ട:) ആർ.സി നായർ, വിംഗ് കമാൻഡർ (റിട്ട:) ശ്രീകുമാർ, ലെഫ്റ്റനന്റ് കമാൻഡർ (റിട്ട:) കുര്യാക്കോസ് മാത്യു , ജില്ലാ സെക്രട്ടറി വി.ബിജു ,സൈന്യ മാതൃശക്തി ജില്ലാ പ്രസിഡന്റ് പ്രീതാ പ്രതാപൻ, ജില്ലാ ജനറൽ സെക്രട്ടറി സന്ധ്യ ഹരികുമാർ, പ്രിയ സനൽ തുടങ്ങിയവർ പ്രസംഗിച്ചു. മഹാരാഷ്ട്രയിൽ നടന്ന കരാട്ടെ നാഷണൽ ചാമ്പ്യൻഷിപ്പ് സ്കെ മാർഷ്യൽ ആർട്ട്സ് ( യുദ്ധം) - ൽ മെഡലുകൾ നേടിയ കാർത്തിക് കൃഷ്ണ, അർജുൻ പ്രദീപ് ,സാമൂഹ്യ പ്രവർത്തകർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് യൂണിറ്റ് അംഗങ്ങളുടെ കുട്ടികളുടെ കലാപരിപാടികളും സമ്മാനദാനവും നടന്നു.