
ചെങ്ങന്നൂർ: ഡോ.ബി.ആർ.അംബേദ്കറെ അപമാനിച്ച കേന്ദ്രമന്ത്രി അമിത് ഷായെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ ജനതാദളിന്റെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം ഗിരീഷ് ഇലഞ്ഞിമേൽ ഉദ്‌ഘാടനം ചെയ്തു. ചെങ്ങന്നൂർ നിയോജകമണ്ഡലം പ്രസിഡന്റ് അജിത് ആയിക്കാട് അദ്ധ്യക്ഷനായി. ജില്ലാ വൈസ് - പ്രസിഡന്റ് ആർ.പ്രസന്നൻ, ജില്ലാ സെക്രട്ടറി പ്രസന്നൻ പള്ളിപ്പുറം, വി.എൻ.ഹരിദാസ്, ജെ.ശ്രീകല, സാം ജേക്കബ്, മനു പാണ്ടനാട്, എസ്.ശ്രീകുമാർ, കുര്യൻ മൈനാത്ത്, കെ.പത്മകുമാർ, പി.കെ.രാജീവ്, കെ.പ്രസാദ്, വി.ആർ.വത്സല, അരുൺ പേരിശ്ശേരി, പി.ആർ.സച്ചിദാനന്ദൻ, ജയചന്ദ്രൻ ആലക്കോട്, ജി.വിശ്വനാഥൻ, ചെല്ലമ്മ രാഘവൻ, എ.സി.ഗോപാലൻ എന്നിവർ പ്രസംഗിച്ചു.