1

മല്ലപ്പള്ളി:പൂവനക്കടവ് -ചെറുകോൽപ്പുഴ പി സി റോഡിൽ ചാലാപ്പള്ളി കുടക്കല്ലുങ്കൽ പാലത്തിൽ അപകടങ്ങൾ പതിവായിട്ടും പാലത്തിന്റെ വീതി കൂട്ടി ശാശ്വത പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് ബിജെപി കൊറ്റനാട്, എഴുമറ്റൂർ പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. ജില്ലാ സെക്രട്ടറി പ്രദീപ് അയിരൂർ ഉദ്‌ഘാടനം ചെയ്തു.കൊറ്റനാട് പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് കുമാർ.ആർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികൾ, പഞ്ചായത്ത് അംഗങ്ങളായ സനൽ കുമാർ,വിജിത.വി.വി, ഇന്ദു.എം.നായർ, എഴുമറ്റൂർ പഞ്ചായത്ത് അംഗം റാണി.ആർ എന്നിവർ പങ്കെടുത്തു. ഉടൻ പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു.