q


പത്തനംതിട്ട : അഖില കേരള പാണർ സമാജം മുതിർന്ന സമുദായ സംഘടനാ പ്രവർത്തകരെ ആദരിച്ചു. സാമൂഹിക പ്രവർത്തക ഡോ. എം.എസ്.സുനിൽ ഉദ്ഘാടനംചെയ്തു. സംസ്ഥാന പ്രസിഡന്റ് പി.എൻ.സുകുമാരൻ പ്രവർത്തകരെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് എൻ.ശാന്തകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ വലഞ്ചുഴി മുഖ്യപ്രഭാഷണം നടത്തി.
പ്രിയത ഭരതൻ, മുൻ നഗരസഭാ ചെയർമാൻ പി.കെ.ജേക്കബ്, റ്റി.പി. കനകദാസ്, പിസോമൻ, പൊന്നമ്മ ചാലാപ്പള്ളി, ബിന്ദു വാഴമുട്ടം, കെ.വിശ്വനാഥൻ, സുകുമാരൻ പുലാപ്പറ്റ, ചിത്രാ ഗിരീഷ്, സന്തോഷ് പി.ജി, അജയൻ.റ്റി.കെ, പി.ജി. വാസു, എൻ.സുരേഷ് എന്നിവർ പങ്കെടുത്തു.