x


ഇടയാറന്മുള: വൈഎംസിഎയുടെ ക്രിസ്മസ് പുതുവത്സര ആഘോഷം ദേശീയ ട്രഷറർ റെജി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. മാർത്തോമ്മ സഭ സെക്രട്ടറി റവ. എബി റ്റി. മാമ്മൻ ക്രിസ്മസ് സന്ദേശം നൽകി. മാർത്തോമ്മ ചർച്ച് ആനിമേഷൻ സെന്റർ ഡയറക്ടർ റവ. റെൻസി തോമസ് ജോർജ്ജ് പുതുവത്സര സന്ദേശം നൽകി. വൈഎംസിഎ പ്രസിഡന്റ് രാജൻ മുട്ടോൺ അദ്ധ്യക്ഷത വഹിച്ചു. ജോസ് മാത്യുസ്, മാലേത്ത് സരളാദേവി , ഷീജ റ്റി. ടോജി, റോണി എം ഏബ്രഹാം, ഏബ്രഹാം തോമസ്, ഇ. വി. ജോണിക്കുട്ടി, ജോയി വള്ളിയൂഴത്തിൽ എന്നിവർ പ്രസംഗിച്ചു.