1
ഫോട്ടോ

ചിറ്റാർ: ചിറ്റാറിലെ 20 ക്രൈസ്‌തവ ദേവാലയങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ സംയുക്ത ക്രിസ്‌മസ് - പുതുവത്സര ആഘോഷം നടത്തി. ഞായറാഴ്ച വൈകിട്ട് 5.30ന് ചിറ്റാർ പഴയ ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച റാലിയിൽ ചെണ്ടമേളം, ശിങ്കാരിമേളം, ബാൻഡ് സെറ്റ്, നിശ്ചല ദൃശ്യങ്ങൾ, ക്രിസ്‌മസ് കരോൾ സംഘം, മാർഗംകളി, വിവിധ ദേവാലയങ്ങളിലെ ഗായകസംഘങ്ങൾ, ക്രിസ്‌മസ് പാപ്പാ പരേഡ് എന്നിവയുണ്ടായിരുന്നു. തുടർന്ന് ചിറ്റാർ ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം പ്രത്യേകം തയാറാക്കിയ അലൻ - പ്രിയങ്ക നഗറിൽ ക്രിസ്മസ് ആഘോഷ പരിപാടികൾ നടത്തി. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മലങ്കര മാർത്തോമാ സുറിയാനി സഭ റാന്നി നിലയ്ക്കൽ ഭദ്രാസനാധിപൻ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. യു.സി.എഫ് പ്രസിഡന്റ് റവ.സി.കെ കൊച്ചുമോൻ അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി മുഖ്യ സന്ദേശം നൽകി. അഡ്വ.കെ.യു ജനീഷ് കുമാർ വിശിഷ്ട്‌ട വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബഷീർ, ബേസിലെൻ റമ്പാൻ, വൈദിക ശ്രേഷ്‌ഠർ, വിവിധ മത നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു. യു.സി.എഫിന്റെ ഈ വർഷത്തെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടത്തി. രാത്രി 10 മുതൽ ബീറ്റ്സ് ഓഫ് ട്രാവൻകൂർ അവതരിപ്പിക്കുന്ന ഗാനമേളയും അതോടനുബന്ധിച്ച് ലക്കി ഡ്രോ നറുക്കെടുപ്പും നടത്തി.