d

പത്തംതിട്ട : ഡോ.ബി.ആർ.അംബേദ്കറെ അധിക്ഷേപിക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ കെഎസ്ആർടിസി ജംഗ്ഷന് സമീപം 31ന് വൈകിട്ട് 5ന് ഭരണഘടന സംരക്ഷണ സദസ് സംഘടിപ്പിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് അദ്ധ്യക്ഷത വഹിക്കും. മുഹമ്മദ് ഇബ്രാഹിം, അൻസാരി ഏനാത്ത്, മധു നെടുമ്പാല, ഷാജി റസാഖ് കെ രമണൻ, സതീഷ് പാണ്ടനാട്, അജാ കോമളൻ, സരേഷ് മണക്കാല, സലിം മൗലവി എന്നിവർ പങ്കെടുക്കും.