 
തിരുവല്ല : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ നവീകരിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് അഡ്വ. വിജി നൈനാൻ നിർവഹിച്ചു. വിവിധ സേവനങ്ങൾക്കായി ഓഫീസിൽ വരുന്ന പൊതു ജനങ്ങൾക്ക് ഇരിപ്പിടം, ശുചിമുറികൾ, ഫീഡിംഗ് റൂം എന്നീ സൗകര്യങ്ങളും ഒരുക്കി. ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയാണ് കെട്ടിടം നവീകരിച്ചത്. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിനിൽകുമാർ, നിരണം പ്രസിഡന്റ് അലക്സ് പൂത്തൂപ്പളളി, പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ്, ബ്ലോക്ക് മെമ്പർമാരായ മറിയാമ്മ ഏബ്രഹാം, സോമൻ താമരച്ചാലിൽ, രാജു പുളിമ്പളളി, വിശാഖ് വെൺപാല, ജിനു തൂമ്പുംകുഴി, അരുന്ധതി അശോക് എന്നിവർ സംസാരിച്ചു.