v-t-uthaman
വി.റ്റി.ഉത്തമൻ

അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചകേസിൽ 12 വർഷവും ഒരു മാസവും കഠിനതടവും 1.05ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പാണ്ടനാട് വൻമഴി വാഴത്തറയിൽ വീട്ടിൽ വി.ടി.ഉത്തമനെ(56 )യാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് റ്റി.മഞ്ജിത്ത് ശിക്ഷിച്ചത്. 2021 സെപ്തംബർ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ ഭാര്യാമാതാവിന്റെ കടയിൽ സോപ്പ് വാങ്ങാൻ എത്തിയ കുട്ടിയെ, കടയ്ക്കകത്ത് വിളിച്ചു കയറ്റിയശേഷം പീഡിപ്പിക്കുകയായിരുന്നു. അന്നത്തെ എസ്.ഐ ആർ.വിഷ്ണു രജിസ്റ്റർ ചെയ്ത കേസിൽ, പത്തനംതിട്ട ഡിവൈ.എസ്.പി എസ്.നന്ദകുമാർ ആണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സ്മിത.പി.ജോൺ ഹാജരായി. പിഴ തുക അടയ്ക്കുന്ന പക്ഷം പെൺകുട്ടിക്ക് ലഭ്യമാക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകി.