 
റാന്നി: ലോറിയിൽ നിന്നും കരിങ്കല്ല് തിരക്കേറിയ റോഡിലേക്ക് തെറിച്ചു വീണു. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിൽ തോട്ടമൺകാവ് ദേവീ ക്ഷേത്രത്തിനു മുന്നിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം.അമിത വേഗതയിൽ വളവു തിരിഞ്ഞ ടിപ്പർ ലോറിയിൽ നിന്നുമാണ് കരിങ്കല്ല് വീണത്. സംഭവ സമയത്ത് സ്ഥലത്ത് വാഹനങ്ങളോ, യാത്രക്കാരോ ഇല്ലായിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. അമിത ഭാരം കയറ്റിയ ടിപ്പർ ലോറികൾ മതിയായ സുരക്ഷ ഒരുക്കാതെ കല്ലുമായി ടൗണിലൂടെ അമിത വേഗതയിൽ പായുന്നത് പതിവാണെന്ന പരാതിയുണ്ട്. പലപ്പോഴും അപകടം തലനാരിഴയ്ക്കാണ് ഒഴിവാകുന്നത്. അധികൃതർ ഇത്തരം വാഹനങ്ങളിൽ പരിശോധന നടത്തണമെന്ന ആവശ്യം ശക്തമാണ്.