തിരുവല്ല : വിവാഹമോചിതയായ യുവതിയെ വിവാഹ വാഗ്ദാനം നൽകിയശേഷം ബലാത്സംഗം ചെയ്തെന്ന കേസിൽ യുവാവ് പിടിയിൽ. തിരുവല്ല മുത്തൂർ പുതുപ്പറമ്പിൽ വിഷ്ണു ഉണ്ണിക്കൃഷ്ണനെ (27) ആണ് പൊലീസ് അറസ്റ്റു ചെയ്തത്. തിരുവല്ലയിലാണ് ഇയാൾ യുവതിയെ പരിചയപ്പെട്ടത്. കഴിഞ്ഞ ജൂലായ് 14നും 22നുമിടയിൽ ഇല്ലിക്കൽകല്ലിലെ ഹോംസ്റ്റേയിലും വിഷ്ണുവിന്റെ മുത്തൂരിലെ വീട്ടിലുമായിരുന്നു പീഡനം. ഹോംസ്റ്റേയിലെ യുവതിയുടെ മുറിയിൽ അതിക്രമിച്ചുകടന്ന് മദ്യം നൽകി മയക്കിയശേഷമായിരുന്നു ആദ്യ പീഡനം. തുടർന്ന്, വിവാഹം വാഗ്ദാനംചെയ്ത് വീട്ടിൽ എത്തിച്ചും പീഡിപ്പിച്ചു. തുടർന്ന് യുവതി ഗർഭിണിയായി. തിരുവല്ല പി.ഡബ്ല്യു.ഡി. റസ്റ്റ്‌ ഹൗസ് റോഡിൽ ലൈംഗികാതിക്രമത്തിനും വിധേയയാക്കി. ഒക്ടോബറിലാണ് യുവതി പൊലീസിൽ പരാതി നൽകുന്നത്. ഒളിവിലായിരുന്ന വിഷ്ണുവിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.