nss
ഇളമണ്ണൂർ വെക്കേഷൻ ഹയർ സെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീമിന്റെ സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി കുട്ടികൾ അവതരിപ്പിച്ച തെരുവുനാടകം

അടൂർ: ഇളമണ്ണൂർ വെക്കേഷൻ ഹയർ സെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീമിന്റെ സപ്തദിന സഹവാസ ക്യാമ്പ് ധ്വനിയുടെ ഭാഗമായി അമൃത മിഷൻ കേരളയുമായി ചേർന്ന് ജലസംരക്ഷണ സന്ദേശവുമായി തെരുവുനാടകം അവതരിപ്പിച്ചു. നഗരസഭ ചെയർപേഴ്‌സൺ ദിവ്യ റെജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ടൗൺ വാർഡ് കൗൺസിലർ റോണി പണംതുണ്ടിൽ, അമൃത മിഷൻ പത്തനംതിട്ട കോഡിനേറ്റർ ആദർശ്, സ്‌കൂൾ പ്രിൻസിപ്പൽ പ്രീത.വി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ രാജലക്ഷ്മി.ആർ.എസ്, എൻ.എസ്.എസ് ക്ലസ്റ്റർ കോഡിനേറ്റർമാരായ എൻ.കെ.സതികുമാർ, ലത.പി.ചന്ദ്രൻ, അദ്ധ്യാപകരായ ജയരാജ്, ആര്യ.എം, പി.ടി.എ വൈസ് പ്രസിഡന്റ് അശ്വതി ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു