 
കോന്നി: വാഹനാപകടത്തിൽ അതുമ്പുംകുളം, ഞള്ളൂർ ഇഞ്ചക്കാട്ട് മണ്ണിൽ ലീലമ്മ മത്തായി (67) മരിച്ചു. കോന്നി -തണ്ണിത്തോട് റോഡിലെ പയ്യനാമൺ പ്ലാക്കാട്ട്പടിയിൽ തിങ്കളാഴ്ച വൈകിട്ട് 3 ന് ഭർത്താവ് മത്തായിക്കൊപ്പം സ്കൂട്ടറിൽ പോകുമ്പോൾ പിന്നാലെ വന്ന സ്കൂട്ടർ ഇടിച്ചാണ് അപകടം.പിന്നിലിരുന്ന ലീലമ്മ റോഡിലേക്ക് തെറിച്ചു വീണു. . കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. . മക്കൾ: ലിജി മാത്യു (അഞ്ചൽ സെന്റ് ജോൺസ് കോളേജ് ) ബിജി മാത്യു (അദ്ധ്യാപിക സെന്റ് മേരീസ് എച്ച് എസ് എസ് കൊട്ടാരക്കര) മരുമക്കൾ: സാജ് പനമ്പറ്റ ( ശബരിഗിരി സ്കൂൾ പുനലൂർ) ഷാജി പാപ്പച്ചൻ (അദ്ധ്യാപകൻ സെന്റ് മേരിസ് എച്ച് എസ് എസ് കൊട്ടാരക്കര. ) സംസ്കാരം ജനുവരി 1ന്.