31-mohan-babu
സ്‌കോളർ​ഷിപ്പും ക്യാഷ് അവാർഡ് വിതരണവും

ഇലവുംതിട്ട : എസ്.എൻ.ഡി.പിയോഗം 558 ​-ാം നെടിയകാല ശാഖയിലെ എസ്.എസ്.എൽസിക്കും പ്ലസ്ടുവിനും ഉന്നത വിജയം

നേടിയ കുട്ടികൾക്കും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ശാഖയിലെ പ്രഗത്ഭരായവർക്കും സ്‌കോളർ​ഷിപ്പും ക്യാഷ് അവാർഡും കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു വിതരണം ചെയ്തു. ശാഖാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ശാഖാ വൈസ് പ്രസിഡന്റ് എൻ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈ.പ്രസിഡന്റ് വിജയൻ കാക്കനാടൻ, ഡയറക്ടർ ബോർഡ് മെമ്പർ പി.ആർ.രാകേഷ്, യൂണിയൻ കൗൺസിലർമാരായ പ്രേംകുമാർ മുളമുട്ടിൽ, രാജൻ കുഴിക്കാല, ശാഖാ സെക്രട്ടറി ടി.ആർ.രമണൻ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു. വിവിധ കമ്മിറ്റികളുടെ ചെയർമാൻമ്മരായി വി. സലിം, ആർ.സജീവൻ, നിതിൻ രാജ് , ശിവകലേശൻ, ബിസ്മില്ല എസ്.കുമാർ, ബിലിഷ് എൻ.അജി, പി.പി പ്രകാശ് എന്നിവർ പ്രവർത്തിച്ചു.