 
ചെങ്ങന്നൂർ: മദ്ധ്യ തിരുവിതാംകൂറിലെ ഏറ്റവും പുരാതനമായ വാണിജ്യകേന്ദ്രങ്ങളിൽ ഒന്നായ ചെങ്ങന്നൂർ ശാസ്‌താംപുറം മാർക്കറ്റ് നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഫൗണ്ടേഷൻ നിർമ്മാണ ജോലികൾ ആരംഭിച്ചു. മന്ത്രി സജി ചെറിയാൻ സ്ഥലം സന്ദർശിച്ച് പുരോഗതി വിലയിരുത്തി. തീരദേശ വികസന കോർപ്പറേഷൻ അസിസ്റ്റന്റ് എൻജിനീയർ മേഘനാഥൻ, ബാബു തൈവട , രാജു പറങ്കാമൂട്ടിൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.ശാസ്താപുറം ചന്ത ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച് പ്രതാപം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ മന്ത്രി സജി ചെറിയാൻ നൽകിയ നിർദ്ദേശത്തെ തുടർന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അഞ്ചു കോടിരൂപ അനുവദിക്കുകയായിരുന്നു. മാർക്കറ്റ് നവീകരിക്കുന്നതിന്റെ ഭാഗമായി 20,550 ചതുരശ്ര അടി വിസ്തൃതിയിൽ നിർമ്മിക്കുന്ന ഇരു നില മാർക്കറ്റ് കെട്ടിടത്തിന്റെ താഴത്തെ നിലയിൽ 23 കടമുറികൾ, റീടെയിൽ സ്‌റ്റാളുകൾ, ആവശ്യാനുസരണം ടോയ്ലെറ്റ് എന്നിവയും, മുകളിലത്തെ നിലയിൽ 13 കടമുറികളും, രണ്ടു ഹാളും ടോയ്ലെറ്റ് സൗകര്യങ്ങളും ഉണ്ടാകും. വിപണന സ്‌റ്റാളുകളിൽ സ്‌റ്റെയിൻലസ് സ്‌റ്റീൽ ഡിസ്‌പ്ലേ ട്രോളികൾ, സിങ്കുകൾ, ഡ്രെയിനേജ് സംവിധാനം, മാൻഹോളുകൾ തുടങ്ങിയവ സജ്‌ജമാക്കും' .കൂടാതെ മാലിന്യ സംസ്ക്‌കരണത്തിനായി ഇ.ടി.പി സംവിധാനവും ഒരുക്കുന്നുണ്ട്. മാർക്കറ്റിന്റെ നിർമ്മാണം സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ മുഖേനെയാണ് നടപ്പിലാക്കുന്നത്.
...............................
മന്ത്രിയുടെ ഇടപെടൽ ഏറെ ഗുണമുണ്ടായി. കെട്ടിട നിർമ്മാണം
പൂർത്തിയാകുമ്പോൾ ചെങ്ങന്നൂരിന്റെ മുഖച്ഛായ തന്നെ മാറും.
രാധാകൃഷ്ണൻ -
(മാർക്കറ്റിലെ പച്ചക്കറി കട ഉടമ)
............................
നിർമ്മാണച്ചെലവ് 5കോടി
20,550 ചതുരശ്ര അടി വിസ്ത്രീർണം
താഴത്തെ നിലയിൽ 23 കടമുറികൾ
മുകളിൽ 13 കടമുറകൾ