മല്ലപ്പള്ളി :കാട്ടുപന്നി കുറുകെ ചാടി ഇരുചക്രവാന യാത്രിക്കാരിക്ക് പരുക്ക്. കരിയംപ്ലാവ് എൻഎംഎച്ച്എസ് പ്രഥമാദ്ധ്യാപിക ഗ്ലോസി.പി.ജോയി (50) നാണ് പരിക്കേറ്റത്. ഗ്ലോസിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ

പ്രവേശിപ്പിച്ചു. ഇവരുടെ വലതുകാലിനാണ് പരിക്കേറ്റത്. പൂവനക്കടവ് - ചെറുകോൽപുഴ റോഡിൽ കുമ്പളന്താനം തിയറ്റർ കവലയ്ക്ക് സമീപം തിങ്കളാഴ്ച രാവിലെ 8.45നായിരുന്നു അപകടം.