 
മല്ലപ്പള്ളി: പുറമറ്റം ഗ്രാമ പഞ്ചായത്തിലെ വാർഡ് ഏഴിലെ 39-ാം അങ്കണവാടിയുടെ കെട്ടിട നിർമാണത്തിനുള്ള കല്ലിടീൽ കർമ്മം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിനീത് കുമാർ നിർവഹിച്ചു. കോൺവെർജെൻസ് ഫണ്ട് 12 ലക്ഷം വകയിരുന്നത്തിയാണ് നിർമ്മാണം നടത്തുന്നത്. വൈസ് പ്രസിഡന്റ് ജോളി ജോൺ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജൂലി.കെ വർഗീസ്, കെ.ഒ. മോഹൻദാസ് , സാബു ബഹനാൻ, രജനി രവീന്ദ്രൻ,ശശികല.പി.എസ്, വിനീതാ വിജയൻ,ചിത്രാ.വി, സൂസൻ എന്നിവർ പങ്കെടുത്തു.