ss

പത്തനംതിട്ട : നിരത്തുകളിൽ ജീവനുകൾ നിരവധി പൊലിഞ്ഞ വർഷമായിരുന്നു 2024. ജില്ലയിലെ പ്രധാനപ്പെട്ട പാതകളിലെല്ലാം ചോരയുടെ മണമാണ്. വർഷാന്ത്യം അപകട മരണങ്ങളുട പരമ്പര തന്നെയായിരുന്നു. ഒരു കുടുംബത്തിലെ നാലുപേർ മുറിഞ്ഞകല്ലിലും രണ്ടുപേർ പുല്ലാടിന് സമീപവും റോഡിൽ പൊലിഞ്ഞത് ജില്ലയെ തീരാ ദുഃഖത്തിലാഴ്ത്തി. തിരുവല്ലയിൽ റോഡ് മുറിച്ച് കടന്ന വീട്ടമ്മ ബൈക്ക് ഇടിച്ചു മരിച്ചതും ടിപ്പർ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികൻ മരിച്ചതും നഗര മദ്ധ്യത്തിൽ ബൈക്കിൽ സഞ്ചരിച്ച യുവാവ് ബസിടിച്ച് മരിച്ചതും അടുത്തടുത്ത ദിവസങ്ങളിലായിരുന്നു.

ജില്ലയിലെ അപകടങ്ങളും മരണവും

(കഴിഞ്ഞ മൂന്ന് വർഷത്തെ കണക്ക്)

ആകെ അപകടങ്ങൾ : 5273

മരണം : 516

പരിക്കേറ്റവർ : 6320.

പുനലൂർ - മൂവാറ്റുപുഴ പാത : 22 മരണം

ഉന്നത നിലവാരത്തിൽ പുതുക്കിപ്പണിത പുനലൂർ - മൂവാറ്റുപുഴ പാതയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 22 പേർ മരിച്ചു. പല ഭാഗത്തും പണികൾ പൂർത്തിയാകാനുമുണ്ട്.

അപകട കാരണങ്ങൾ

അമിത വേഗം, അശ്രദ്ധമായ ഡ്രൈവിംഗ്, റോഡുകളിലെ വളവുകൾ, ആവശ്യമായ വീതിയില്ലാത്തത്, വേഗ നിയന്ത്രണ സംവിധാനങ്ങൾ ഇല്ലാത്തത്. എം.സി റോഡ്, ടി.കെ റോഡ്, കെ.കെ റോഡ്, പത്തനംതിട്ട - അടൂർ റോഡ്, പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാത എന്നിവിടങ്ങളിലാണ് പ്രധാനമായും അപകടങ്ങൾ സംഭവിക്കുന്നത്.

അപകട മേഖലകൾ

പുനലൂർ - മൂവാറ്റുപുഴ പാത
ഇടത്തറ, ഒന്നാംകുറ്റി, കൂൂടൽ, മൈലപ്രാ, മണ്ണാരക്കുളഞ്ഞി രണ്ടാം കലുങ്ക്,

ചെല്ലക്കാട് വളവ്, ഉതിമൂട്

കെ.കെ റോഡ്

ചാലുവാതിൽക്കൽ, പടുതോട്, കീഴ്വായ്പ്പൂര്,


എം.സി റോഡ്
ഏനാത്ത് പാലം, മിത്രപുരം, പറന്തൽ , കുരമ്പാല , എം.എം ജംഗ്ഷൻ, പന്തളം വലിയ പാലം, കൈപ്പുഴ വായനശാല, കുളനട ടി.ബി, മാന്തുക, കല്ലിശേരി, ഇടിഞ്ഞില്ലം, പെരുന്തുരുത്തി.


തിരുവല്ല - കുമ്പഴ റോഡ്
മത്താടി വളവ്, കറ്റോട് പാലം, തോട്ടഭാഗം , ഇരവിപേരൂർ, മുട്ടുമൺ, വാര്യാപുരം.


പത്തനംതിട്ട അടൂർ
കൈപ്പട്ടൂർ ക്ഷേത്രം വളവ്, തെക്കൻകുരിശ് ഇറക്കം, മങ്കുഴി, ആനന്ദപ്പള്ളി, പന്നിവിഴ.