ആലാ: ബാലസംഘം ആലാ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലസംഘം സ്ഥാപക ദിനാചരണവും കുട്ടികൾക്കായുള്ളെ വില്ലേജ് കാർണിവലും 2024 ഡിസംബർ 29 ന് ആല , കിണറിവിള കമ്മ്യൂണിറ്റി ഹാളിൽ നടത്തി . കാർണിവലിൽ നൂറോളം കൂട്ടുകാരും അൻപതോളം മാതാ പിതാക്കളും പങ്കെടുത്തു. കുട്ടികളുടെ ഡാൻസും, പാട്ടും, ചിത്ര രചന മത്സരങ്ങളും ക്വിസ് മത്സരം കവിതാ ആലാപനം എന്നിവ നടത്തി. അതിരുകളില്ലാത്ത ലോകം ആഹ്ലാദകരമായ ബാല്യം എന്നതായിരുന്നു കാർണിവലിന്റെ മുദ്രാവാക്യം. കലാ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനദാനവും നടത്തി. കാർണിവലിന്റെ സമാപന സമ്മേളനത്തിൽ കിണറുവിള ബാലസംഘം യൂണിറ്റ് പ്രസിഡന്റ് ദീപക് ദിലീപ് അദ്ധ്യക്ഷത വഹിച്ചു . ബാലസംഘം യൂണിറ്റ് സെക്രട്ടറി ആദിത്യ ഹരി സ്വാഗതം ആശംസിച്ചു. ആല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. മുരളീധരൻ പിള്ള കാർണിവൽ ഉദ്ഘാടനം ചെയ്തു. ബാലസംഘം സന്ദേശം. ബാലസംഘം ഏരിയാ കോർഡിനേറ്റർ എം.കെ ശ്രീകുമാർ നിർവഹിച്ചു. ടി.കെ സോമൻ, കെ.ഡി രാധാകൃഷ്ണക്കുറുപ്പ്, ദീപു ജേക്കബ്, പി.വി പ്രസന്നൻ, പി.ടി മഹേന്ദ്രൻ, ഷാജി ലാൽ, രാജേഷ് കുമാർ, സുധാ തമ്പി, കവിതാ കരുണാകരൻ എന്നിവർ സംസാരിച്ചു.