പ്രക്കാനം: സമ്പൂർണ്ണ മാലിന്യമുക്ത പഞ്ചായത്തായി ചെന്നീർക്കര ഗ്രാമപഞ്ചായത്തിനെ പ്രഖ്യാപിക്കുന്നതിനായി നവകേരള മിഷന്റെ ഭാഗമായി നടന്നുവരുന്ന ശുചീകരണ പരിപാടികളിൽ പ്രക്കാനം ജംഗ്ഷനെ ആദ്യ ഹരിത ടൗണായി പ്രഖ്യാപിച്ചു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ശശി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.ആർ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. മെമ്പർ നീതു രാജൻ, പ്രക്കാനം റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് തോമസ് ജോൺ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.ജി.അരവിന്ദാക്ഷൻ നായർ, ബോബൻ ജോർജ്, പഞ്ചായത്ത് അസി.സെക്രട്ടറി ലാൽ എസ്, ജോയൽ ഡി തോമസ് എന്നിവർ പ്രസംഗിച്ചു.