ksta
കെ.എസ്.ടി.എ ജില്ലാ സമ്മേളനം സ്വാഗത സംഘ രൂപീകരണ യോഗം സി.പി.എം ഏരിയാ സെക്രട്ടറി പി.സി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

പുറമറ്റം: കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ജനുവരി 11, 12 തീയതികളിൽ പുറമറ്റം ഗവ.വി.എച്ച്.എസ്.എസിൽ നടക്കും.

സ്വാഗതസംഘ രൂപീകരണ യോഗം സി.പി.എം ഏരിയാ സെക്രട്ടറി പി.സി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ . ജില്ലാ പ്രസിഡന്റ് എ. കെ. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസ്ഥിരം സമിതി ചെയർമാൻ ജിജി മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം ശോശാമ്മ ജോസഫ്, ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതിചെയർമാൻ കെ. മോഹൻദാസ് , ഗ്രാമപഞ്ചായത്ത് അംഗം ശോശാമ്മ തോമസ്, ഗ്രാമപഞ്ചായത്തംഗം ഷിജു പി. കുരുവിള, കെ.എസ്.ടി.എ.ജില്ലാ സെക്രട്ടറി ബിനു ജേക്കബ് നൈനാൻ,സംസ്ഥാന കമ്മിറ്റി അംഗം കെ. ഹരികുമാർ, സബ് ജില്ലാ സെക്രട്ടറി എ.അരുൺ എന്നിവർ പ്രസംഗിച്ചു.

പി.സി.സുരേഷ് കുമാർ (ചെയർമാൻ) , എ. അരുൺ (ജനറൽ കൺവീനർ) എന്നിവരടങ്ങിയ 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.