അങ്ങാടിക്കൽ തെക്ക്: ചാലപ്പറമ്പ് കായലുകണ്ണമ്പള്ളി ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവവും ദേവപ്രശ്ന പരിഹാരക്രിയകളും അഷ്ടബന്ധ കലശവും ആറ് മുതൽ 10 വരെ നടക്കും. ഒന്നാം ദിവസം രാവിലെ 5 ന് വിളിച്ചുചൊല്ലി പ്രായശ്ചിത്തത്തോടെ പരിപാടികൾ ആരംഭിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ഗണപതിഹോമം, ബിംബശുദ്ധിക്രിയകൾ വിശേഷാൽ പൂജകൾ, അന്നദാനം എന്നിവ ഉണ്ടായിരിക്കും.. 10ന് തൃക്കാർത്തിക മഹോത്സവം ആഘോഷിക്കും. 3 മുതൽ ഗ്രാമം ചുറ്റിയുള്ള എഴുന്നെള്ളത്ത്. നൃത്ത കലാരൂപങ്ങളും വിവിധ വാദ്യമേളങ്ങളും ചമയവിളക്കുകളും താലിപ്പൊലിയും വാദ്യഘോഷങ്ങളും അകമ്പടി സേവിക്കും. 5001വിളക്കുകളുടെ ദീപക്കാഴ്ച ഉണ്ടാവും. തുടർന്ന് ആകാശദീപക്കാഴ്ച,. രാത്രി 7 മുതൽ ഓട്ടൻതുള്ളൽ, തിരുവാതിര, കൈകൊട്ടിക്കളി, ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം . 10ന് ഉഷ തൃശൂർ നയിക്കുന്ന വിവിധ കലാപരിപാടികൾ