ss

പത്തനംതിട്ട : ഫേസ് ബുക്ക് കൂട്ടായ്മയും നഗരസഭാ ഹരിത കർമ്മ സേനയും ചേർന്ന് മിനി സിവിൽ സ്റ്റേഷൻ മുറ്റത്ത് പൂന്തോട്ടമൊരുക്കി. നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ് ഉദ്ഘാടനം ചെയ്തു. വാഹനങ്ങളുടെ പഴയ ടയറുകൾ ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് ക്യാനുകൾ എന്നിവ ഉപയോഗിച്ച് പൂന്തോട്ടം വിപുലപ്പെടുത്താം എന്ന ആശയം പങ്കുവച്ചപ്പോൾ ഫേസ്ബുക്ക് കൂട്ടായ്മയിലെ സുഹൃത്തുക്കളും ഒപ്പം ചേർന്നു. കെ.എസ്.ഡബ്ല്യു എം.പി കമ്മ്യൂണിക്കേഷൻ എക്സ്പേർട്ട് ശ്രീവിദ്യ ബാലൻ, പ്രോഗ്രാം നോഡൽ ഓഫീസർ മഞ്ചു പി.സക്കറിയ, ഗ്രീൻ വില്ലേജ് സീനിയർ പ്രൊജക്ട് കോഡിനേറ്റർ കെ.എസ് പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.