
ചെങ്ങന്നൂർ : യൂണി വൈ ചെങ്ങന്നൂർ സബ് റീജിയൻ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ പുത്തൻകാവ് സെന്റ് ആൻഡ്രൂസ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിൽ വൈ.എം.സി.എ ചെങ്ങന്നൂർ സബ് റീജിയൻ മുൻ ചെയർമാൻ ജേക്കബ് വഴിയമ്പലം ഉദ്ഘാടനം ചെയ്തു. ഫാദർ റിനോ കെ മാത്യു, യുണി വൈ നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ ഗീവർഗീസ് സാം തോമസ്, റീജിയൻ ചെയർമാൻ ലാബി ജോർജ് പീടികതയിൽ, ചെങ്ങന്നൂർ സബ് റീജിയൻ ചെയർമാൻ നീൽ ജോർജ് ചെറിയാൻ,സുബിൻ പുത്തൻകാവ് എന്നിവർ സംസാരിച്ചു.