ayyappa

പുലിയൂർ : അയ്യപ്പ സേവാസംഘം പുലിയൂർ ശാഖയുടെ ആഭിമുഖ്യത്തിൽ പുലിയൂർ മഹാവിഷ്ണുക്ഷേത്രത്തിൽ നാൽപത്തി​യൊന്ന് മഹോത്സവം ആഘോഷിച്ചു. അന്നദാനം ശാഖാ പ്രസിഡന്റ് ബാബു കല്ലൂത്ര ഉദ്ഘാടനം ചെയ്തു. പുലിയൂർ നാരായണ ഭജന സമിതിയുടെ ഭജനയും പുലിയൂർ നാട്യമയൂരം നൃത്തവിദ്യാലയം അവതരിപ്പിച്ച നൃത്ത സന്ധ്യയും അരങ്ങേറി. ബോധിനി പുരസ്കാരം നേടിയ നൃത്താദ്ധ്യാപിക ആർ.എൽ.വി വീണയെ ആദരിച്ചു. ശാഖാ വൈസ് പ്രസിഡന്റ് രാമചന്ദ്രൻ നായർ കൃഷ്ണകൃപ, സെക്രട്ടറി മോഹനൻ പിള്ള വലിയ മോലേതിൽ, ട്രഷറർ രാമചന്ദ്രൻ നായർ ഇലഞ്ഞിക്കൽ തെക്കേതിൽ എന്നിവർ നേതൃത്വം നൽകി.