 
കൊല്ലം: വേണാട് സഹോദയ കോംപ്ലക്സ് ഇന്റർ സ്കൂൾ കബഡി ടൂർണമെന്റ് തഴുത്തല നാഷണൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ നാസിം സെയ്ൻ ഉദ്ഘാടനം ചെയ്തു. ട്രിനിറ്റി ലൈസിയം സ്കൂൾ പ്രിൻസിപ്പൽ ഫാ. വിമൽ കുമാർ സ്വാഗതം പറഞ്ഞു. സമാപന ചടങ്ങിൽ വേണാട് സഹോദയ കോംപ്ലക്സ് പ്രസിഡന്റ് ഡോ. കെ.കെ. ഷാജഹാൻ സമ്മാനദാനം നടത്തി. ട്രിനിറ്റി ലൈസിയം നാന്തിരിക്കൽ ഓവറാൾ കബഡി ചാമ്പ്യൻമാരായി. നെടുങ്ങോലം ശ്രീ നാരായണ സെൻട്രൽ സ്കൂൾ രണ്ടാം സ്ഥാനവും പുനലൂർ ടോക് എച്ച് റെസിഡൻഷ്യൽ പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനവും നേടി.