 
പോരുവഴി: ചക്കുവള്ളി പ്രവാസി കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് അടിയന്തര ധനസഹായമായി 25000 രൂപയുടെ ചെക്ക് കൈമാറി.
ചക്കുവള്ളി പ്രവാസി കൂട്ടായ്മ ഓഫീസിൽ നടന്ന ധനസഹായ കൈമാറ്റത്തിൽ കൂട്ടായ്മ ജനറൽ സെക്രട്ടറി നിസാം ഒമാൻ ടെൽ നേതൃത്വം വഹിച്ചു. മുൻ ജനറൽ സെക്രട്ടറി മാത്യു പടിപ്പുരയിൽ കുടുംബത്തിന് വേണ്ടി ചെക്ക് ഏറ്റുവാങ്ങി.ഹാരിസ് പോരുവഴി, ഷംനാദ് വാഴയത്തു, ഷാനവാസ് ചരിഞ്ഞയത്തു, നൗഫൽ തോപ്പിൽ, വഹാബ്, ഷാജി മുകലുവിള,വഹാബ് വൈശ്യന്റെയ്യം തുടങ്ങിയവർ പങ്കെടുത്തു.