 
കൊല്ലം: പ്രവാസി അസോ. ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബാഡ്മിന്റൺ സീസൺ 2 ടൂർണമെന്റിൽ അജീഷ് സൈമൺ, അമീർ സഖ്യം ലെവൽ വണ്ണിൽ വിജയികളായി. ഫൈസൽ സലിം മുഹമ്മദ്, സ്മിജോ ബേബി സഖ്യമാണ് ലെവൽ ടു വിജയികൾ . അർജുൻ, സുജിത് സാമുവേൽ സഖ്യം ലെവൽ വൺ റണ്ണേഴ്‌സ് അപ്പ് ആയപ്പോൾ ജുബിൻ, അർജുൻ സഖ്യം ലെവൽ ടു റണ്ണേഴ്‌സ് അപ്പ് ആയി. കൊല്ലം പ്രവാസി അസോ. പ്രസിഡന്റ് അനോജ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ് അദ്ധ്യക്ഷത വഹിച്ചു . ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ അപ്പ്രൂവ്ഡ് അമ്പയർ ഷാനിൽ അബ്ദുൽ റഹീം മുഖ്യാതിഥിയായി. കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി റാഫി പരവൂർ സ്വാഗതവും ട്രഷറർ സുജേഷ് നന്ദിയും പറഞ്ഞു. ഹമദ് ടൗൺ ഏരിയ കോ- ഓർഡിനേറ്റർ വി.എം. പ്രമോദ്, പ്രദീപ്, ഹമദ് ടൗൺ ഏരിയ എക്സിക്യുട്ടീവുമാരായ സജി, രജിത് എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.