കൊല്ലം: കേരളത്തിന്റെ വികസനത്തിന് കൂച്ചുവിലങ്ങിടുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ രാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ ജനങ്ങൾ പ്രതികരിക്കണമെന്ന് എൻ.സി.പി (എസ്) ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. വയനാട് പ്രകൃതി ദുരന്തബാധിതർക്ക് ധനസഹായം എത്തിക്കാത്ത കേന്ദ്ര നയത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് അഞ്ചിന് നടത്തുന്ന സമരപരിപാടികൾ വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ജി. പത്മാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് രാഘവൻപിള്ള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ആർ.കെ. ശശിധരൻ പിള്ള, ചന്ദനത്തോപ്പ് അജയകുമാർ, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ കെ.ധർമ്മരാജൻ, എസ്. പ്രദീപ്കുമാർ, ദേശീയ സമിതി അംഗങ്ങളായ കുണ്ടറ പ്രതാപൻ, കുണ്ടറ എസ്.രാജീവ്, തഴവ സത്യൻ, ജി. അശോക് കുമാർ, ചെന്നലിൽ ഗോപകുമാർ, മുഹമ്മദ് മുസ്തഫ, അഡ്വ. ജി.പി. അനിൽകുമാർ, ഡോ. സി. പത്മകുമാർ, എം.എ. റഹ്മാൻ, രാജു ജോർജ്, സുരേഷ് കുമാർ.ജി, സി.ജി. വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.