കൊല്ലം: സിം​സ് ഹോ​സ്​പി​റ്റ​ലി​ലെ ശി​ശു​വി​ക​സ​ന ​കേ​ന്ദ്ര​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തിൽ 3,4,5 തീ​യ​തി​ക​ളിൽ രാവി​ലെ 9.30 മുതൽ 2 വരെ സൗ​ജ​ന്യ ഭി​ന്ന​ശേ​ഷി​നിർ​​ണയം നടക്കും. ഇതോടൊപ്പം ബോധവത്കരണവും പ്രദർശനവുമുണ്ട്. ജ​ന്മ​സി​ദ്ധ​മാ​യ ഓ​ട്ടി​സം, സെ​റി​ബ്രൽ പാൾ​സി, ഡൗൺ​സിൻഡ്രോം, മ​സ്​കു​ലാർ ഡി​സ്‌​ട്രോ​ഫി, ജ​നോ​വാ​ര​സ്, ജ​നോ​വാൾ​ഗം സ്‌​കോ​ളി​യോ​സി​സ് തു​ട​ങ്ങി​യ​വ​യും മ​സ്​തി​ഷ്​കാ​ഘാ​തം, മ​സ്​തി​ഷ്​ക അ​ണു​ബാ​ധ, എ​ല്ലു​പൊ​ട്ട​ലു​കൾ തു​ട​ങ്ങി​യ​വ ​മൂ​ല​മു​ണ്ടാ​കു​ന്ന ആർ​ജ്ജി​ത വൈ​ക​ല്യ​ങ്ങളും മൂലം ലോ​ക​ജ​ന​ത​യു​ടെ 16 ശതമാനവും ഭി​ന്ന​ശേ​ഷി​ക്കാരാണ്. വൈ​ക​ല്യ​ങ്ങൾ യ​ഥാ​സ​മ​യം ക​ണ്ടെ​ത്തി ​പ​രി​ഹാ​രം കാ​ണേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യും പ്ര​യോ​ജ​ന​വും പ​രി​ഹാ​ര​മാർ​ഗ്ഗ​ങ്ങ​ളും ക്യാമ്പി​ലുണ്ടാവും.