കൊല്ലം: കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി മടങ്ങുകയായിരുന്ന എട്ട് വയസുകാരിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച കേസിൽ കൊറ്റംകര പേരൂർ തെറ്റിച്ചിറ പുത്തൻ വീട്ടിൽ നൗഷാദിനെ (54) കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെത്തിയ പെൺകുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞ രക്ഷാകർത്താക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. കിളികൊല്ലൂർ പൊലീസ് ഇൻസ്പെക്ടർ ഉമറുൾ ഫറൂഖിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ശ്രീജിത്ത്, സന്തോഷ്, സി.പി.ഒമാരായ ബിജീഷ്, സാജ്, അശോക് ചന്ദ്രൻ, ജീനാമോൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.