കൊല്ലം: തുലാവർഷം അവസാനിക്കാറായിട്ടും ജില്ലയിൽ മഴക്കുറവ്. ഒക്ടോബർ, നവംബർ മാസങ്ങളിൽ മഴ ദുർബലമായിരുന്നു. തുലാവർഷം തുടങ്ങിയ ഒക്ടോബർ മുതൽ ഇന്നലെ വരെ ലഭിക്കേണ്ടതിനേക്കാൾ 35 ശതമാനം കുറവുണ്ടായി എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്ക്.
581.7 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 379.5 മില്ലി മീറ്റർ മാത്രമാണ് ലഭിച്ചത്. മഴ മുന്നറിയിപ്പ് ഉണ്ടായിട്ടും പലദിവസങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ചെറിയ മഴ മാത്രമാണ് ലഭിച്ചത്. നിലവിലെ അറിയിപ്പ് പ്രകാരം ഈ മാസം ആദ്യവാരം കേരളത്തിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെങ്കിലും ജില്ലയിൽ കാര്യമായ മുന്നറിയിപ്പില്ല. എന്നാൽ മാർച്ച് മുതൽ മേയ് വരെയുള്ള പ്രീ മൺസൂൺ കാലത്ത് 23 ശതമാനം അധികമഴ ജില്ലയിൽ ലഭിച്ചു. 434 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 535.2 മില്ലി മീറ്റർ ലഭിച്ചു. ജൂൺ മുതൽ സെപ്തംബർ വരെയുള്ള തെക്ക് പടിഞ്ഞാറൻ മൺസൂൺ കാലത്ത് ജില്ലയിൽ സാധാരണ മഴയാണ് ലഭിച്ചത്. 1257.6 മില്ലി മീറ്റർ മഴ പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് പെയ്തത് 1065 മില്ലി മീറ്ററാണ് ലഭിച്ചത്. സീസണിൽ 15 ശതമാനം മാത്രമാണ് പെയ്തിറങ്ങിയത്.
ഇന്നലെ ലഭിച്ച മഴ
 ആര്യങ്കാവ് - 25 മില്ലി മീറ്റർ
 പുനലൂർ - 43.2 മില്ലി മീറ്റർ
 കൊട്ടാരക്കര - 29.5 മില്ലി മീറ്റർ
 തെന്മല - 36.5 മില്ലി മീറ്റർ
................................
 ജൂൺ 1 മുതൽ സെപ്തംബർ 30 വരെ ജില്ലയിൽ ലഭിച്ച മഴ: 1065 മില്ലി മീറ്റർ
 ലഭിക്കേണ്ടത്: 1257.6 മില്ലി മീറ്റർ
 മഴക്കുറവ്: 15 ശതമാനം
.......................................
 ഒക്ടോബർ 1 മുതൽ ഇന്നലെ വരെ ജില്ലയിൽ ലഭിച്ച മഴ: 379.5 മില്ലി മീറ്റർ
 ലഭിക്കേണ്ടത്: 581.7 മില്ലി മീറ്റർ
 മഴക്കുറവ്: 35 ശതമാനം