 
കൊല്ലം: ബി.എം.എസിന്റെ 70-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള സപ്തതി സമ്പർക്ക യജ്ഞത്തിന് ജില്ലയിൽ തുടക്കമായി. കൊട്ടാരക്കരയിൽ ജില്ലാ സെക്രട്ടറി സനൽ വീടുകൾ സന്ദർശിച്ച് ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. കൊല്ലം ഈസ്റ്റ് മേഖലയിൽ സംസ്ഥാന പ്രസിഡന്റ് ശിവജി സുദർശനന്റെ വീട്ടിൽ നിന്നാണ് സമ്പർക്കത്തിന് തുടക്കമായത്. ജില്ലാ ട്രഷറർ സി. സജീവ്, ഈസ്റ്റ് മേഖല സെക്രട്ടറി മോഹനൻ എന്നിവർ പങ്കെടുത്തു.