cpm
സി.പി.എം നെടുവത്തൂർ ഏരിയ സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു.

എഴുകോൺ :സി.പി.എം നെടുവത്തൂർ ഏരിയ സമ്മേളനത്തിന് സമാപനം കുറിച്ച് പൊതുസമ്മേളനവും ബഹുജന റാലിയും ചുവപ്പു സേന പരേഡും നടന്നു. റാലിയും പരേഡും പവിത്രേശ്വരം വഞ്ചിമുക്കിൽ നിന്ന് തുടങ്ങി.കോടിയേരി ബാലകൃഷ്ണൻ നഗറിൽ (പൊരീയ്ക്കൽ വായനശാല ജംഗ്ഷൻ) നടന്ന പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ജെ. രാമാനുജൻ അദ്ധ്യക്ഷനായി. ഐ ബി സതീഷ് എം.എൽ.എ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.എ.എബ്രഹാം, ജി. ത്യാഗരാജൻ, ബി. സനൽകുമാർ, എം. എസ്.ശ്രീകുമാർ, വി.പി. പ്രശാന്ത്, എസ്.ആർ. ഗോപകുമാർ, വി.സുമലാൽ, അമീഷ് ബാബു, കെ.ജയൻ എന്നിവർ സംസാരിച്ചു.ജില്ലാ കമ്മിറ്റി അംഗം എസ്. ആർ.അരുൺബാബു സ്വാഗതം പറഞ്ഞു. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ വി.കെ. എസ് ഗായക സംഘത്തിന്റെ

ഗാനമേളയും നാടൻപാട്ടും ഉണ്ടായിരുന്നു.