കണ്ണനല്ലൂർ: വഖഫ് ഭേദഗതി നിയമം ഉൾപ്പെടെയുള്ള ബില്ലുകൾ പാസാക്കിക്കൊണ്ട് ഫെഡറലിസത്തെ അട്ടിമറിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് എസ്.ഡി.പി.ഐ കുണ്ടറ മണ്ഡലം വഖഫ് മദ്രസ സംരക്ഷണ സമിതി കൂട്ടായ്മ അഭിപ്രായപ്പെട്ടു. എം.ഇ.എസ് ജില്ലാ ജോയിന്റ് സെക്രട്ടറിയും മെക്കാ മുൻ ജില്ലാ പ്രസിഡന്റുമായ ജെ.എം. അസ്‌ലം ഉദ്ഘാടനം ചെയ്തു. കുണ്ടറ മണ്ഡലം പ്രസിഡന്റ് ഷമീർ വലിയവീട്ടിൽ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി റിയാസ് കണ്ണനല്ലൂർ, കണ്ണനല്ലൂർ മുസ്ലിം ജമാഅത്ത് മുൻ സെക്രട്ടറിയും സാമൂഹ്യ പ്രവർത്തകനുമായ സുൽഫിക്കർ, കെ.എ.എൻ.എം ജില്ലാ കമ്മിറ്റി അംഗം സജീവ് ഖാൻ, റഫീഖ് മാവിള, കൊറ്റങ്കര ഗ്രാമപഞ്ചായത്ത് അംഗം ജവാദ് കുറ്റിച്ചിറ, ജാബിർ കുളപ്പാടം എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ഹാരിസ് തങ്ങൾ നന്ദി പറഞ്ഞു.