photo
ജി. കാർത്തികേയൻ അനുസ്മരണ സമ്മേളനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: സ്വാതന്ത്യസമര സേനാനിയും കമ്മ്യൂണി പാർട്ടി സംസ്ഥാന കൗൺസിൽ അംഗവും മുൻ എം.എൽ.എയുമായിരുന്ന ജി.കാർത്തികേയന്റെ 23-ാം ചരമവാർഷിക ദിനാചരണവും ജി.സ്മാരക പുരസ്കാര സമർപ്പണവും നടന്നു. ജി.കാർത്തികേയൻ ഫൗണ്ടേഷനും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി കരുനാഗപ്പള്ളി, ഓച്ചിറ മണ്ഡലം കമ്മിറ്റികൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രവർത്തകർ ഇന്നലെ രാവിലെ ജി.യുടെ വസതിക്ക് സമീപമുള്ള സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.ജി.സ്മാരക പുരസ്കാകാരം ജീവകാരുണ്യ പ്രവർത്തകനായ ഡോ.പുനലൂർ സോമരാജന് സി.പി.ഐ കേന്ദ്ര നിർവാഹക സമിതി അംഗം അഡ്വ.കെ.പ്രകാശ്ബാബു നൽകി. 22,222രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ അഡ്വ.ആർ.രാജേന്ദ്രൻ അദ്ധ്യക്ഷനായി. സെക്രട്ടറി സെയ്ദ് കുമാർ പ്രശസ്തി പാരായണം നടത്തി. അഡ്വ.എം.എസ്.താര, ആർ.സോമൻപിള്ള, ഐ.ഷിഹാബ്, എസ്.കൃഷ്ണകുമാർ, വിജയമ്മലാലി, കടത്തൂർ മൺസൂർ, ജഗത് ജീവൻലാലി, ജില്ലാ പഞ്ചായത്ത് മെമ്പർ ഗേളി ഷൺമുഖൻ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഗീതാകുമാരി, ഡോ.നിസാർ കാത്തുങ്ങൽ എന്നിവർ സംസാരിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവാർന്ന വിജയം കരസ്ഥമാക്കിയ ആദർശ്, ലക്ഷ്മി, അമൃതാ രവി എന്നിവരെ സി.ആർ.മഹേഷ് എം.എൽ.എ യും മുതിർന്ന പാർട്ടി നേതാക്കളായ പി.കെ.ഭാസ്കരൻ, കെ.ബ്രഹ്മദേവൻ, ആർ.രവീന്ദ്രൻ എന്നിവരെ അഡ്വ.ആർ.രാജേന്ദ്രനും ഉപഹാരവും പെന്നാടയും നൽകി ആദരിച്ചു. സ്വാഗതസംഘം ചെയർമാൻ അഡ്വ. അനിൽ. എസ്. കല്ലേലിഭാഗം സ്വാഗതവും കെ.എസ്.സന്തോഷ് നന്ദിയും പറഞ്ഞു.