photo
അഞ്ചൽ ലയൺസ് ക്ലബ്ബിന്റെ വകയായിട്ടുള്ള മരുന്നുകൾ ഗാന്ധിഭവനിൽ വച്ച് ക്ലബ് ഭാരവാഹികൾ ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജന് കൈമാറുന്നു

അഞ്ചൽ: അഞ്ചൽ ലയൺസ് ക്ലബ്ബിന്റെ വകയായി മുപ്പതിനായിരത്തിലധികം രൂപയുടെ മരുന്നുകൾ പത്തനാപുരം ഗാന്ധിഭവന് കൈമാറി. കൈമാറൽ ചടങ്ങിൽ ലയൺസ് ക്ലബ് സെക്രട്ടറി അരുൺ ദിവാകർ, വൈസ് പ്രസിഡന്റ് ശ്രീകണ്ഠൻപിളള, ട്രഷറർ രാജീവ് ശ്രീകണ്ഠൻ, സോൺ ചെയർമാൻ ടോണി മാത്യു ജോൺ, എക്സിക്യുട്ടീവ് അംഗങ്ങളായ അജയകുമാർ, എസ്. സുശീലൻനായർ, കെ. രാജീവ്, ഷാ‌ർളി ബെഞ്ചമിൻ, ഗാന്ധി ഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ, വൈസ് ചെയർമാൻ പി.എസ്.അമൽ രാജ്, ഡയറക്ടർ പ്രസന്ന സോമരാജൻ തുടങ്ങിയവർ പങ്കെടുത്തു.