bbb
സമീപവാസികൾ കനാൽ പാതയിൽ ഭീതിയോടെ..

ഓടനാവട്ടം: വെളിയം പഞ്ചായത്തിലെ, മുട്ടറ വാർഡിൽ ,ആലിമൺ പ്രദേശത്തെ കല്ലട ജലസേചന കനാലും ഉപ കനാലും കാടുകയറി, മണ്ണിളകി നീരോഴുക്ക് ഇല്ലാതായിട്ട് നാളുകളായി. ധാരാളം വീടുകളുളള്ള പ്രദേശമാണ് മുട്ടറ വാർഡിലെ ആലിമൺ പ്രദേശം. ഇതുവഴി കടന്നുപോകുന്ന കനാൽ പൂർണമായും അപകടക്കെണിയാവുകയാണ്. കാട് കാരണം നടപ്പാത കാണാനാവില്ല. ഇഴ ജന്തുക്കളുടെയും മറ്റ് കാട്ടു ജീവികളുടെയും താവളമാണ് ഇവിടം. മുട്ടറ ഗവ.ഹയർ സെക്കൻഡറി സ്കൂളിലേക്ക് കുട്ടികൾ പോകുന്നതും ഈ കാട്ടിലൂടെയാണ്. മുട്ടറ

മരുതിമലയിലെ കാട്ടു ജീവികൾ മിക്കവയും കനാലിന്റെ പരിസരങ്ങൾ താവളമാക്കിക്കഴിഞ്ഞു.

തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തണം

കനാൽ വൃത്തിയാക്കാത്തതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം. മുൻ കാലങ്ങളിൽ പഞ്ചായത്ത്‌ തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി ശുചീകരിക്കുമായിരുന്നുവെങ്കിലും വർഷങ്ങളായി അത് നിലച്ചിരിക്കുകയാണ്. കനാലിന്റെപലയിടങ്ങളിലും മണ്ണ് ഇളകി നിറഞ്ഞും ബണ്ടുകൾ തകർന്നും പാറകൾ ഇളകിയും കുറ്റിക്കാടുകൾ നിറഞ്ഞുമാണുള്ളത്. അവ നീക്കം ചെയ്യാത്തതിനാൽ വെള്ളം കരകവിയാനും നാശ നഷ്ടങ്ങൾ സംഭവിക്കാനും സാദ്ധ്യതയുണ്ട്.

കഴിഞ്ഞ അഞ്ച് വർഷമായി കനാൽ പ്രദേശം കാടുമൂടി കിടക്കുകയാണ്. കനാലിൽ വെള്ളമുണ്ടോ എന്നുപോലും അറിയാൻ കഴിയില്ല. വഴി നിറയെ ഇഴ ജന്തുക്കളും മറ്റ് ജീവികളുമാണ്. മുതിർന്നവർക്ക് പകൽ പോലും നടന്നു പോകാൻ ഭയമാണ്. ഇതുവഴിയായിരുന്നു സബ് കനാലിലേയ്ക്ക് വെള്ളം തിരിച്ചു വീട്ടിരുന്നത്. അതിന്റെ ഷട്ടർ തകർന്നതിനാൽ ആ പ്രദേശത്തേയ്ക്ക് വെള്ളമൊഴുക്കില്ല.മൂന്ന് വർഷത്തിൽ ഒരിക്കലെങ്കിലും തൊഴിലുറപ്പ് പദ്ധതി പ്രകാരം കനാൽ ശുചീകരണത്തിന് പഞ്ചായത്ത്‌ അധികൃതർ നടപടി സ്വീകരിക്കണം. തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനും നടപടി ഉണ്ടാകണം.

ദിലീപ് കുന്നത്ത്

മുൻ വാർഡ് മെമ്പർ

മെമ്പർ

ഈ കനാലിന്റെ പരിസരത്താണ് എന്റെ വീട്. പകൽ പോലും കാട്ടു ജീവികളെ ഭയന്നാണ് കഴിയുന്നത്. വൈകിട്ട് പണി കഴിഞ്ഞു വളരെ ബുദ്ധിമുട്ടിയാണ് ഇതുവഴി നടന്നു വരേണ്ടത്. സൈക്കിൽ പോലും ഉപയോഗിക്കാനാവില്ല. തെരുവ് വിളക്കില്ലാത്തതും വലിയ പ്രശ്നമാണ്. കനാൽ കാടുകൾ വെട്ടിമാറ്റിയും കനാലിലെ അവശിഷ്ടങ്ങളും മണ്ണും മാറ്റി വെള്ളം വരുന്നത് തടയാത്ത വിധം ആക്കണം. അതിനു പഞ്ചായത്തും ജല വകുപ്പും നടപടി സ്വീകരിക്കണം.

മനോജ്‌

പ്രദേശവാസി

.