 
കൊല്ലം :വെളിനല്ലൂർ പഞ്ചായത്തിലെ മുളയിറച്ചാലിൽ പ്രവർത്തിക്കുന്ന മാലിന്യ പ്ലാന്റ് ജനവാസ മേഖയിൽ നിന്ന് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കളക്ട്രേറ്റിന് മുന്നിൽ ബഹുജന മാർച്ച്
സംഘടിപ്പിച്ചു. മുളയിറച്ചാൽ ജകീയ സമിതിയുടെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്.
പി.യു.സി.എൽ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ. പൗരൻ മാർച്ച് ഉദ്ഘാടനം ചെയ്‌തു.
ജനകീയ സമിതി കൺവീനർ സുമയ്യ അദ്ധ്യക്ഷയായി. ജില്ലാ പരിസ്ഥിതി ഏകോപന സമിതി ചെയർമാൻ ടി.കെ.വിനോദൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഡ്വ.ഷൈൻ കുമാർ, എം.എം.നസീർ , എസ്. അഷ്റഫ്, ഓയൂർ യൂസഫ്, ബി.ശ്രീകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജസീന, ജമീൽ ,ജോളി ,ജെയിംസ്, എച്ച്.സഈദ് ,പി.ആർ.സന്തോഷ്, സുൽഫിക്കർ, ജുബൈരിയ ഹമീദ് , അഡ്വ.വി.കെ. സന്തോഷ്, എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വട്ടപ്പാറ നിസാർ സ്വാഗതവും സമിതി രക്ഷാധികാരി യൂസുഫ് പ്ലാമുറ്റം നന്ദിയും പറഞ്ഞു . കളക്ട്രേറേറ്റ് മാർച്ചിന് മുന്നോടിയായി കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ജനകീയ മാർച്ചിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു സമിതി ചെയർമാൻ ഷഹബാസ്, നൗഫൽ മുളയറച്ചാൽ,സജീവ്,അനിത,ബെന്നിയാം ,ബിനു തോമസ്,നസാല്‍ , ഷഹനാദ്,പ്രിൻസി,സജീന, സുമയ്യ ഷൈജു എന്നിവർ നേതൃത്വം നൽകി
മാർച്ചിന് ശേഷം ജനകീയസമിതി പ്രതിനിധികൾ അഡ്വ.പി.എ.പൗരന്റെ നേതൃത്വത്തിൽ കളക്ടർക്ക് നിവേദനം നൽകി. പരാതി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കളക്ടർ ഉറപ്പ് നൽകി.