 
കൊല്ലം: വിഭജനത്തിന്റെ കാർമേഘങ്ങൾ അന്തരീക്ഷത്തിൽ ഉരുണ്ടുകൂടുന്ന കാലഘട്ടത്തിൽ യോജിപ്പിന്റെ മഴയായി സൗഹൃദവേദി മാറട്ടെയെന്ന് കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി പറഞ്ഞു. ശിവഗിരി മഠം വത്തിക്കാനിൽ സംഘടിപ്പിച്ച ലോക മതസൗഹാർദ സമ്മേളനത്തോടനുബന്ധിച്ച് കേരള സൗഹൃദവേദി കൊല്ലം രൂപത ഭദ്രാസന മന്ദിരത്തിൽ നടത്തിയ സ്നേഹാദരവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൗഹൃദവേദി ജനറൽ സെക്രട്ടറി സാബു ബെനഡിക്ട്, ആർ. പ്രകാശൻ പിള്ള, കൊല്ലം രൂപത എഡ്യുക്കേഷൻ സെക്രട്ടറി ഫാ. ബിനു തോമസ്, നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ സംസ്ഥാന ചീഫ് കോ ഓർഡിനേറ്റർ ജേക്കബ് എസ്.മുണ്ടപ്പുളം, മഹാത്മാഗാന്ധി ഗാന്ധി പീസ് ഫൗണ്ടേഷൻ ചെയർമാൻ എസ്. പ്രദീപ്കുമാർ, ബി. ശങ്കരനരായണ പിള്ള, സജീവ് പരിശവിള, അനീഷ് പടപ്പക്കര, അലക്സ് ക്ലീറ്റസ് എന്നിവർ സംസാരിച്ചു. സ്നേഹാദരവിനോടനുബന്ധിച്ച് ഫ്രാൻസിസ് സേവിയർ, അബ്ദുൽ അസീസ്, ഡോ.തോമസ് കുറ്റിടിയിൽ, ഷൈല കുറ്റിയടിയിൽ, അനിസ് രാജ് എന്നിവരെ ആദരിച്ചു.