thapasua-
തപസ്യ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന കുടുംബസംഗമവും സാരസ്വതനിധി സമർപ്പണവും

കരുനാഗപ്പള്ളി : തപസ്യ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും സാരസ്വതനിധി സമർപ്പണവും നടത്തി. കരുനാഗപ്പള്ളി നീലകണ്ഠതീർത്ഥ പാദാശ്രമത്തിൽ നടന്ന സംഗമത്തിൽ തപസ്യ രക്ഷാധികാരി ഡോ.കണ്ണൻ കന്നേറ്റിൽ അദ്ധ്യക്ഷനായി. തപസ്യ സംസ്ഥാനസമിതി അംഗം സുജിത് ഭവാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. സ്ത്രീ ശാക്തീകരണത്തിന് ട്രൂഇന്ത്യൻ ലീഡിംഗ് ലൈറ്റ് പുരസ്‌കാരം നേടിയ ബീനാ കെ.തമ്പിയ്ക്ക് തപസ്യ സംസ്ഥാന സെക്രട്ടറി ആർ.അജയകുമാർ ഉപഹാരം നല്കി ആദരിച്ചു. ജില്ലാ അദ്ധ്യക്ഷൻ എസ്.രാജൻബാബു,സെക്രട്ടറി രവികുമാർചേരിയിൽ, ഹരികൃഷ്ണൻ,ശരത്,സുഭാഷ്‌കടത്തൂർ, ശ്രീനാഥ്, ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.