300 ദശലക്ഷം ടൺ മണൽ കരയിലെത്തിക്കും
കൊല്ലം: കൊല്ലത്തിന്റെ ആഴക്കടലിൽ സീസ്മിക് സർവേയിലൂടെ കണ്ടെത്തിയ മൂന്ന് മണൽ ബ്ലോക്കുകളിൽ ഖനനത്തിന് കേന്ദ്ര ഖനി മന്ത്രാലയം കരാർ നടപടികൾ തുടങ്ങി. 300 ദശലക്ഷം ടൺ മണൽ ഖനനത്തിലൂടെ കരയ്ക്കെത്തിക്കാമെന്നാണ് കണക്കുകൂട്ടുന്നത്.
പദ്ധതി നിർമ്മാണ മേഖലയ്ക്ക് വലിയ ആശ്വാസമാകും. മണൽ വാരലിന് നിയന്ത്രണമുള്ളതിനാൽ കെട്ടിട നിർമ്മാണത്തിന് പാറപ്പൊടിയാണ് ഉപയോഗിക്കുന്നത്. കേരളത്തിലെ വലിയൊരു വിഭാഗം ക്വാറികൾ പ്രവർത്തിക്കാത്തതിനാൽ തമിഴ്നാട്ടിൽ നിന്നാണ് കേരളത്തിലെ നിർമ്മാണങ്ങൾക്ക് ആവശ്യമായ പാറയുടെ വലിയൊരു ഭാഗം കൊണ്ടുവരുന്നത്. പാറപ്പൊടി അടക്കം നിർമ്മിക്കുന്ന ക്രഷർ യൂണിറ്റുകളിലേക്കും തമിഴ്നാട്ടിൽ നിന്നാണ് പാറ കൊണ്ടുവരുന്നത്. ആഴക്കലിൽ നിന്നു ഖനനം ചെയ്യുന്ന മണൽ ശുദ്ധീകരിച്ച് ചെളി നീക്കിയ ശേഷം നിർമ്മാണത്തിന് ഉപയോഗിക്കാം. ഖനനം ചെയ്യുന്ന മണലിൽ ധാതു സാന്നിദ്ധ്യത്തിനും സാദ്ധ്യതയുണ്ട്. അതിനാൽ സൂക്ഷ്മതയോടെയായിരിക്കും ഖനനം ചെയ്യുന്ന മണലിന്റെ ശുദ്ധീകരണം.
ബ്ലോക്ക് 1
 100.33 ദശലക്ഷം ടൺ മണൽ
 79 കിലോമീറ്റർ ചതുരശ്ര വിസ്തീർണം
 തീരത്ത് നിന്ന് 33 കിലോ മീറ്റർ അകലെ
 കടലിന്റെ അടിത്തട്ടിൽ നിന്ന് 2 മീറ്റർ താഴെ
 ജലോപരിതലത്തിൽ നിന്ന് 53.3 മുതൽ 62.5 മീറ്റർ വരെ ആഴം
ബ്ലോക്ക് 2
 100.64 ദശലക്ഷം ടൺ മണൽ
 78 കിലോമീറ്റർ ചതുരശ്ര വിസ്തീർണം
 തീരത്ത് നിന്ന് 30 കിലോ മീറ്റർ അകലെ
 കടലിന്റെ അടിത്തട്ടിൽ നിന്ന് 2 മീറ്റർ താഴെ
 ജലോപരിതലത്തിൽ നിന്ന് 48.4 മുതൽ 61.4 മീറ്റർ വരെ ആഴം
ബ്ലോക്ക് 2
 101.45 ദശലക്ഷം ടൺ മണൽ
 85 കിലോമീറ്റർ ചതുരശ്ര വിസ്തീർണം
 തീരത്ത് നിന്ന് 27 കിലോ മീറ്റർ അകലെ
 കടലിന്റെ അടിത്തട്ടിൽ നിന്ന് 2 മീറ്റർ താഴെ
 ജലോപരിതലത്തിൽ നിന്ന് 49.3 മുതൽ 59 മീറ്റർ വരെ ആഴം