കൊല്ലം: രാത്രികാലങ്ങളിലെ അപകടങ്ങൾ ഒഴിവാക്കാൻ ട്രാക്കിന്റെ നേതൃത്വത്തിൽ രാത്രികാല ഡ്രൈവർമാർക്ക് ചുക്കുകാപ്പി വിതരണം ആരംഭിച്ചു. കൊല്ലം സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി എ. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. റിട്ട. ഡിവൈ.എസ്.പിയും ട്രാക്കിന്റെ പ്രസിഡന്റുമായ ടി. രഘുനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. കൊല്ലം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ എസ്. ബിജു മുഖ്യപ്രഭാഷണം നടത്തി. ട്രാക്ക് വർക്കിംഗ് പ്രസിഡന്റും ജോയിന്റ് ആർ.ടി.ഒയുമായ ആർ. ശരത് ചന്ദ്രൻ പദ്ധതി വിശദീകരിച്ചു..ട്രാക്ക് സെക്രട്ടറിയും സബ് ഇൻസ്‌പെക്ടറുമായ എച്ച്. ഷാനവാസ്, എസ്.ബി.ഐ റീജിയണൽ മാനേജർ എം. മനോജ് കുമാർ, റോട്ടറി ക്ലബ് ഒഫ് കൊല്ലം മെട്രോ മുൻ ഡിസ്ട്രിക്ട് ഗവർണർ സരിത ഗോപകുമാർ, ട്രഷറർ യു.സി. ആരിഫ് എന്നിവർ സംസാരിച്ചു.