paliative
എഴുകോൺ ഗ്രാമ പഞ്ചായത്തിന്റെ ഡോ.വന്ദനാദാസ് പാലിയേറ്റീവ് കെയർ കുടുംബ സംഗമം പ്രസിഡന്റ് അഡ്വ.ബിജു എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ : കർമ്മവീഥിയിൽ അകാലത്തിൽ പൊലിഞ്ഞ ഡോ. വന്ദന ദാസിന്റെ സ്മരണാർത്ഥം ഹൃദയസ്പർശം 2024 എന്ന പേരിൽ എഴുകോൺ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ കുടുംബ സംഗമം നടത്തി. നെടുമ്പായിക്കുളം എം.എൻ.യു. പി.എസിൽ നടന്ന സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിജു എബ്രഹാം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.സുഹർബാൻ അദ്ധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന മാമച്ചൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി അനിൽ, ജനപ്രതിനിധികളായ അഡ്വ.രതീഷ് കിളിത്തട്ടിൽ, ആതിര ജോൺസൺ, മഞ്ജുരാജ്, പ്രീത കനക രാജൻ, രഞ്ജിനി അജയൻ, പഞ്ചായത്ത് സെക്രട്ടറി സ്നേഹജ ഗ്ലോറി, അസി.സെക്രട്ടറി ജി.ശങ്കരൻകുട്ടി എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. സുനിൽകുമാർ സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ.ബിന്ദു നന്ദിയും പറഞ്ഞു.

മുതിർന്ന പാലിയേറ്റീവ് അംഗങ്ങളെ ആദരിക്കൽ, കലാപരിപാടികൾ, അനുഭവങ്ങൾ പങ്കിടൽ എന്നിവയും ഉണ്ടായിരുന്നു.