കൊട്ടാരക്കര: ചുമട്ടു തൊഴിലാളി നിയമ അപാകത പരിഹരിക്കുക, ലേബർ കമ്മീഷണറുടെ സാന്നിദ്ധ്യത്തിൽ അംഗീകരിച്ച കൂലി വർദ്ധനവ് മുൻകാല പ്രാബല്യത്തോടെ നടപ്പാക്കുക സ്കാറ്റേർഡ് വിഭാഗ തൊഴിലാളികൾക്ക് രജിസ്ട്രേഷൻ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ചുമട്ടുതൊഴിലാളികളുടെ നേതൃത്വത്തിൽ 5ന് നടക്കുന്ന സെക്രട്ടേറിയറ്റ്- കളക്ട്രേറ്റ് മാർച്ചും പണിമുടക്കും വിജയിപ്പിക്കുവാൻ കൊട്ടാരക്കരയിൽ കൂടിയ സംയുക്ത ട്രേഡ് യൂണിയൻ യോഗം തീരുമാനിച്ചു.
യോഗത്തിൽ ഐ.എൻ.ടി.യു.സി റീജിയണൽ പ്രസിഡന്റ് വിഫിലിപ്പ് അദ്ധ്യക്ഷനായി. സംയുക്ത യൂണിയൻ നേതാക്കളായ എസ്.ആർ. രമേശ്, ഡി.രാമകൃഷ്ണപിള്ള,എം.ബാബു, ചാലൂക്കോണം അനിൽകുമാർ, കലയപുരം ശിവൻപിള്ള, എം. സുരേന്ദ്രൻ, എസ്. രാജൻ, എസ്. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.